2

കാറ്റ്, മഴ, പുഴ

Posted by കുട്ടന്‍സ് on 12:32 AM
കാറ്റ് : എന്നും പതുക്കെ അടുക്കല്‍ വന്നു
ഹൃദയത്തിലെ കനലിനെ തീയാക്കി മാറ്റുന്നു..
മഴ : പതിയെ പതിയെ തുടങ്ങി തോരാതെ പെയ്തു
എന്ടെ കാല്‍ച്ചുവട്ടിലെ മണ്‍അടക്കം കുത്തിയൊഴുക്കി...
പുഴ : എന്ടെ പാട്ടിന്റെ താളത്തില്‍ ഒഴുകി ഒഴുകി
എന്റെ സ്വപ്നമാം കടലാസ് തോണിയെ ചുഴറ്റി എറിഞ്ഞു ,
അവസാനം ഭീകര രൂപം പൂണ്ട് എന്റെ നേര്‍ക്ക് പാഞ്ഞു വന്നു..

|
0

ഉത്സവപിറ്റേന്ന്

Posted by കുട്ടന്‍സ് on 7:27 AM
എന്നും ആല്‍മരം ഒറ്റയായികൊണ്ടിരുന്നു...
പല നിറത്തില്‍ പല തരത്തില്‍
പലരും അവന്‍റെ തണലില്‍ അന്തിയുറങ്ങി ,
യാത്ര പറയാതെ പൊയ്...
ഉത്സവത്തിന്‌ കാത്തിരിയ്കും ആ മരം
ഉത്സവ പിറ്റേന്ന് വീണ്ടും ഒറ്റയാകും ...
നന്ദി പ്രിയ തോഴി ,യാത്ര പറയാതവരുടെ
കൂട്ടത്തില്‍ നിന്നും നീ യാത്ര പറഞ്ഞല്ലോ ...
ഇനി ഒരു ഉത്സവം സ്വപ്നം കാണണ്ടല്ലോ..
നന്ദി...


|
3

അതിര്‍ത്തി

Posted by കുട്ടന്‍സ് on 6:08 AM

നമുക്കിടയില്‍ നാം ആദ്യം ഞാനും നീയും

എന്ന അതിര്‍ത്തി തീര്‍ത്തു

അത് പിന്നെ എന്‍റെതും നിന്‍റെതും ആയി

നമുക്കുള്ളത് നാം കൃത്യമായി

എനിയ്കും നിനക്കുമായി പങ്കു വച്ചു

എല്ലാം പങ്കു വച്ചതിനോടുവില്‍

ഞങ്ങള്‍ തുല്യമായി പങ്കുവയ്ക്കാന്‍ കഴിയാതെ

അച്ഛനെയും അമ്മയെയും

വൃദ്ധ സദനത്തില്‍ ഉപേക്ഷിച്ചു....





|
1

കുടുംബം

Posted by കുട്ടന്‍സ് on 8:26 AM
അമുല്യമായത് - അച്ഛന്‍
അതുല്യമായത് - അമ്മ
അതറിയാതെ പോകുന്നത് - മക്കള്‍

|

Copyright © 2009 തുള്ളികള്‍ All rights reserved. Theme by Laptop Geek. | Bloggerized by FalconHive.