0

ഭയം

Posted by കുട്ടന്‍സ് on 1:20 AM
ഇരുട്ട് , എന്‍റെ ഭയത്തിന്‍റെ അവസാനം
കുത്തി നോവിക്കുന്ന തെറ്റുകള്ക്കപ്പുറം
എന്നും സ്വപ്നം കാണാറുള്ള കറുപ്പ്
ഇരുട്ടിന്‍റെ ശവ തുല്യമായ തണുപ്പ്....


പകല്‍ മാനൃനായ എന്‍ വെളുത്ത വസ്ത്രത്തില്‍
മുറുക്കാന്‍ തുപ്പികടന്നു പോകുന്ന പകല്‍
ഒഴിഞ്ഞു മാറാന്‍ ഒരു തരി അവശേഷിപ്പിക്കാതെ
സര്‍വ്വം നിറഞ്ഞു നീ... ഇരുട്ട്...

നിന്‍റെ മറ പറ്റി ഞാനെത്ര സമുദ്രങ്ങള്‍ താണ്ടി
നിന്‍റെ ആയുസ്സിനായി ഞാനെത്ര കുരുതികള്‍ ചെയ്തു
ആരുണന്‍റെ കിരണങ്ങള്‍ തലവലിക്കുമ്പോള്‍
തലപൊക്കി ഞാനെത്ര കേളികളാടി

കൂടെ നടന്നു പടര്‍ന്നു പന്ദലിച്ചു നീ,
ആ നീ, ഇന്നെന്‍റെ കുരുതിക്കായി കൊപ്പുകുട്ടുന്നു..!

എന്‍റെ രക്തത്താല്‍ ലോകം വെളുക്കുമേന്കില്‍്
എന്‍റെ കുരുതിയില്‍ തെറ്റുകള്‍ തീരുമേന്കില്‍്
എന്നെ നിനക്ക് ഞാന്‍ ദാനമായി നല്‍കുന്നു...

ഒരു വേള ഇതു പ്രായശ്ചിത്തം ആകില്ലെന്‍്കില്‍്
എന്നെ തുടരാന്‍ അനുവദിക്കു...
എന്‍റെ തെറ്റുകള്‍ ഒരു പക്ഷെ നാളെയുടെ ശരികള്‍ ആകാം...

|
3

ഒരു വഴിപാടിന്റെ ഓര്മയ്ക്ക്...

Posted by കുട്ടന്‍സ് on 2:38 AM

ഇന്നലെ നാട്ടില്‍ അമ്പലത്തില്‍ ഉത്സവം ആയിരുന്നു...ഉത്സവത്തിന് പോകാന്‍് കഴിയാത്ത വിഷമം മനസ്സില്‍ വച്ച് വിശേഷങ്ങള്‍ അറിയാന്‍ എന്നും വിളികുന്നത് പോലെ രാവിലെ വീട്ടിലെക്കു വിളിച്ചു...തലേന്നു രാത്രിയിലേ നാടകത്തിന്‍റെവിശേഷങ്ങളും ചീട്ടുകളിക്കാരെ പോലീസ് ഓടിച്ചതും ആങ്ങനെ എല്ലാം വിശദമായി അറിഞ്ഞു...ആങ്ങനെ എല്ലാവരുടെ അടുത്ത് നിന്നും എല്ലാ ന്യൂസും അറിഞ്ഞതിനു ശേഷം ഫോണ്‍ അമ്മയുടെ അടുത്തെത്തി...അമ്മ പുലര്‍ച്ചെ ആണ് അമ്പലത്തില്‍ പരിപാടി എല്ലാം കണ്ടതിനു ശേഷം വന്നു കിടന്നത്...എങ്കിലും രാവിലെ തന്നെ വീണ്ടും അമ്പലത്തില്‍ പോകാന്‍ അമ്മ റെഡി ആണ്...ആങ്ങനെ കാര്യങ്ങള്‍ എല്ലാം പറഞ്ഞതിന് ശേഷം അമ്മ എന്‍റെ അടുത്ത് ചോദിച്ചു നിനക്ക് വേണ്ടി എന്താ വഴിപാട്‌ അമ്പലത്തില്‍ കഴികേണ്ടത് എന്ന്...?അമ്പലത്തില്‍് ഉത്സവം പ്രമാണിച്ച് സ്പെഷ്യല്‍ പൂജകള്‍ ഉണ്ട്..അതില്‍ വീട്ടിലെല്ലാവര്കും വേണ്ടി അമ്മ ഓരോരോ വഴിപാടുകള്‍ കഴിയ്കും..'വാവ' എന്നാല്‍ ഇളയ അനിയന്‍ അവനു എക്സാം എളുപ്പം ആകാനും പിന്നെ അസുഖങ്ങള് വരാതിരിക്കനുമുള്ളത് പിന്നെ 'കുഞ്ഞി' എന്‍റെ തൊട്ടു താഴെ ഉള്ളവന്‍ അവനും അസുഖങ്ങള് വരാതിരികാനും പിന്നെ പെട്ടന്ന് ഗവ : ജോലികിട്ടാനും ഉള്ളത് പിന്നെ ഉള്ളത് അച്ഛന്‍ ,അച്ഛന്‍റെ അടുത്ത് അമ്മ ഈ കാര്യങ്ങള്‍ പറയില്ല കാരണം അച്ഛന്‍ ഒരു നിരീശ്വരവാദി ആണ്..എങ്കിലും ഒരികലും അച്ഛന്‍ അമ്മയുടെ അടുത്ത് അമ്പലത്തില്‍ പോകരുത് എന്നും പറഞ്ഞിട്ടില്ല ,അമ്മ പറഞ്ഞ അമ്പലത്തില്‍ എല്ലാം കൊണ്ട് പൊയ്ട്ടും ഉണ്ട്..അതുകൊണ്ട് അമ്മ അച്ഛന്‍റെ അടുത്ത് വഴിപാടിനെ പറ്റി ഒന്നും പറയില്ല...അമ്മ തന്നെ വേണ്ടത് പോലെ ചെയ്യും..ആങ്ങനെ ആണ് അമ്മ എന്‍റെ അടുത്ത് 'നിനക്ക് എന്ത് വഴിപാട്‌ ആണ് നടത്തേണ്ടത് എന്ന് ചോദിച്ചത്...?'അഛന്റയും അമ്മയുടെയും മകനായത്‌ കൊണ്ടയിരിയ്കും ഞാന്‍ ഒരു പകുതി നിരീശ്വവാദിയും പകുതി അമ്മയുടെ കുടെയും ആയത്... അത്കൊണ്ട് തന്നെ അമ്മയുടെ ചോദ്യം എനിക്ക് തമാശയായി തോന്നുകയും ഞാന്‍ അതിനു മറുപിടിയായി 'എനിക്ക് വേണ്ടി ഒന്നും ചെയ്യേണ്ട എല്ലാവര്ക്കും
വേണ്ടി വഴിപാട്‌ നടത്തു..' എന്ന് പറഞ്ഞു...അതിനു മറുപിടിയായി അമ്മ പറഞ്ഞു 'ഓരോരുത്തര്‍ മറ്റുള്ളവര്‍ നന്നായിട്ട് ഞാന്‍ നന്നാവാം എന്ന് പറഞ്ഞാല്‍ ലോകം നന്നാകില്ല..അത് കൊണ്ട് നീ ആദ്യം നന്നാവാന്‍ നോക്ക്' എന്ന്...അമ്മ തമാശ ആയി ആണ് പറഞ്ഞതെകിലും അത് എവിടെ ഒക്കെയോ തട്ടിയോ എന്നൊരു സംശയം...!എന്തായാലും ഇന്നലെ മുതല്‍ ഞാന്‍ നന്നാവാന്‍ തീരുമാനിച്ചു...അമ്മ എനിക്ക് വേണ്ടി എന്ത് വഴിപാട്‌ കഴിച്ചോ എന്തോ?...കാരണം എനിക്ക് എനിക്ക് നല്ല ബുദ്ധി തോന്നിയില്ലേ അത് അമ്മയുടെ വഴിപാടിന്റെ ഫലമായാണോ...!അല്ല ഞാനും ഒരു തികഞ്ഞ ഇശ്വര വിശ്വാസി ആയോ... !!!

എല്ലാം ആ വഴിപാടിന്റെ ഫലം...!!!


|
3

ദൂരവ്യത്യാസങ്ങള്‍

Posted by കുട്ടന്‍സ് on 5:56 AM
കുട്ടിക്കാലത്ത് വഴികള്‍ക് ദൂരം കുറവായിരുന്നു, അമ്പലപറബുകളിലേക്കും പെരുന്നാളിന് പോകാറുള്ള പള്ളികളിലെക്കും ദൂരം തീരെ കുറവായിരുന്നു..അന്ന് കുടുതല്‍ ദൂരം ചില ദിവസങ്ങളില്‍ സ്ക്കുളിലെക്കായിരുന്നു...

ഒരു പക്ഷെ അധ്യാപകര്‍ക്ക് അവശ്യംമായ അത്രയും ഉത്തരങ്ങള്‍ എന്‍റെ ചെറിയ ബാഗിനകത്തു ഇല്ലാത്തത് കൊണ്ടയിരിയ്കും , അതല്ലെങ്ങില്‍ അവര്‍ക്കവശ്യംമില്ലാത്തത് പലതും എനിക്കവശ്യംമുള്ളത് കൊണ്ടാകാം..

ദൂരകുടുതല്‍ ചെറുപ്പത്തില്‍ ആദ്യമായി എനിക്ക് 'മടിയന്‍' എന്ന പേര് സമ്മാനിച്ചു

ആ പേര് ഞാനിന്നും ഒരു ബഹുമതി പോലെ കൊണ്ട് നടക്കുന്നു.,ആ പേരിനു മുന്നില്‍ പലരും പല വാക്കുകള്‍ ചേര്‍ത്ത് ഇപ്പോളും എന്നെ സ്നേഹിക്കാറുണ്ട് ...

കറന്റ്‌ കിട്ടുന്നതിനു മുന്‍പ് മണ്ണെണ്ണ മേടിക്കാന്‍ പറഞ്ഞു വിടാറുള്ള റേഷന്‍ കട,എല്ലാ മാസവും വിവിധ തരത്തില്‍ അസുഖങലുമായി സന്ദര്സിക്കാറുള്ള ഗവ : ആശുപത്രി ,റ്റുഷന്‍ ക്ലാസുകള്‍ ,എവിടെക്കെല്ലാം നല്ല ദൂരമുണ്ടായിരുന്നു..അതില്‍ പ്രധാനം ഗവ : ആശുപത്രിയിലെ ഓ പി ചീട്ടിനും റേഷന്‍ കടയിലെ മണ്ണെണ്ണയ്ക്കുംമുള്ള ക്യു വിനുമായിരുന്നു...
പക്ഷെ അന്നെല്ലാം സമാധാനിച്ചിരുന്നത് അതിനു ശേഷം കഴിയ്ക്കുന്ന ചായയും പഴം പോരിയുമോര്‍തതായിരുന്നു...


പിന്നെ പിന്നെ കോളേജിലേക്ക് ദൂരം കുറവും വീട്ടിലേക്ക് ദൂരം കുടുതലും ആയിത്തുടങ്ങി...വോളിബാള്‍ ഗ്രൌണ്ട് , ക്ലബ്‌ ,ലൈബ്രറി ,അമ്പലം,പാര്‍ട്ടി ഓഫീസ് ,ഇവിടെക്കെല്ലാം കാലത്തിനനുസരിച്ച് ദൂരം കുറഞ്ഞു വന്നു..എങ്കിലും തിരിച്ചു വീട്ടിലേക്ക് നല്ല ദൂരം ഉണ്ടായിരുന്നു... അത് കാരണം എന്നും പതിരാത്രിയ്ക്ക് ശേഷമേ ഞാന്‍ വീട്ടില്‍ എതതിയിരുന്നുളളൂ...

ഇന്ന് എല്ലായിടതേതക്കും ദൂരം കുടുതല്‍ ആണ് ഓഫീസിലേക്ക് ; മുന്‍പ് അന്‍ഞ്ചു (5) മിനിറ്റ്മതിയായിരുന്നു... പക്ഷെ ഇന്നെന്തോ ഞാന്‍ വൈകിയേ ഏതതാറുളളൂ... ഓഫീസില്‍ നിന്ന് തിരിച്ചു റൂമിലേക്ക്‌ ,അതെ 5 മിനിറ്റ് പക്ഷെ ചിലപ്പോള്‍ എതതാറേയില്ല...
എന്തിന് പലപ്പോളും എന്നില്‍ നിന്നും അകന്നു പോകുന്ന മനസ്സിനെ തിരിച്ച് എന്നിലെതിക്കാനുള്ള ദൂരം!
അതാണിന്നെനിക്ക് ഏറ്റവും വലിയ ദൂരം...







|
1

ഇനി എന്ത് ?

Posted by കുട്ടന്‍സ് on 5:17 AM
നീയാണ് നിത്യത
നീ തന്നെ സത്യവും
ഞാനെന്ന എന്നെ നീ
നാലായി പിളര്‍ത്തുക
നാമാവശേഷമായി
നിന്നില്‍ അലിയ്ക്കുക...

|
0

പുതു വര്‍ഷത്തില്‍ പറയാന്‍ കൊതിയ്ക്കുന്നത്

Posted by കുട്ടന്‍സ് on 5:01 AM

മത തീവ്രവാദം ഇലമുളച്ചി ചെടി പോലെ

വീനെടുതെല്ലാം വേരെടുക്കുന്നൂ

വേരെടുത്തു അത് പിന്നെ നാടിന്‍ ഉരെടുക്കുന്നു

ദേശ സ്നേഹത്തിന്‍ മനക്കോട്ട കെട്ടാതെ

വൃനമുള്ള മനസുകളില്‍ മരുന്നെരിയാം

ഒരു ജാതി ഒരു മതം ഒരു ദൈവം മേന്നോതി

ഒരുമിച്ചു നാളെക്കായി സ്വപ്നം കാണാം...



|
2

കാറ്റ്, മഴ, പുഴ

Posted by കുട്ടന്‍സ് on 12:32 AM
കാറ്റ് : എന്നും പതുക്കെ അടുക്കല്‍ വന്നു
ഹൃദയത്തിലെ കനലിനെ തീയാക്കി മാറ്റുന്നു..
മഴ : പതിയെ പതിയെ തുടങ്ങി തോരാതെ പെയ്തു
എന്ടെ കാല്‍ച്ചുവട്ടിലെ മണ്‍അടക്കം കുത്തിയൊഴുക്കി...
പുഴ : എന്ടെ പാട്ടിന്റെ താളത്തില്‍ ഒഴുകി ഒഴുകി
എന്റെ സ്വപ്നമാം കടലാസ് തോണിയെ ചുഴറ്റി എറിഞ്ഞു ,
അവസാനം ഭീകര രൂപം പൂണ്ട് എന്റെ നേര്‍ക്ക് പാഞ്ഞു വന്നു..

|
0

ഉത്സവപിറ്റേന്ന്

Posted by കുട്ടന്‍സ് on 7:27 AM
എന്നും ആല്‍മരം ഒറ്റയായികൊണ്ടിരുന്നു...
പല നിറത്തില്‍ പല തരത്തില്‍
പലരും അവന്‍റെ തണലില്‍ അന്തിയുറങ്ങി ,
യാത്ര പറയാതെ പൊയ്...
ഉത്സവത്തിന്‌ കാത്തിരിയ്കും ആ മരം
ഉത്സവ പിറ്റേന്ന് വീണ്ടും ഒറ്റയാകും ...
നന്ദി പ്രിയ തോഴി ,യാത്ര പറയാതവരുടെ
കൂട്ടത്തില്‍ നിന്നും നീ യാത്ര പറഞ്ഞല്ലോ ...
ഇനി ഒരു ഉത്സവം സ്വപ്നം കാണണ്ടല്ലോ..
നന്ദി...


|

Copyright © 2009 തുള്ളികള്‍ All rights reserved. Theme by Laptop Geek. | Bloggerized by FalconHive.