3

ദൂരവ്യത്യാസങ്ങള്‍

Posted by കുട്ടന്‍സ് on 5:56 AM
കുട്ടിക്കാലത്ത് വഴികള്‍ക് ദൂരം കുറവായിരുന്നു, അമ്പലപറബുകളിലേക്കും പെരുന്നാളിന് പോകാറുള്ള പള്ളികളിലെക്കും ദൂരം തീരെ കുറവായിരുന്നു..അന്ന് കുടുതല്‍ ദൂരം ചില ദിവസങ്ങളില്‍ സ്ക്കുളിലെക്കായിരുന്നു...

ഒരു പക്ഷെ അധ്യാപകര്‍ക്ക് അവശ്യംമായ അത്രയും ഉത്തരങ്ങള്‍ എന്‍റെ ചെറിയ ബാഗിനകത്തു ഇല്ലാത്തത് കൊണ്ടയിരിയ്കും , അതല്ലെങ്ങില്‍ അവര്‍ക്കവശ്യംമില്ലാത്തത് പലതും എനിക്കവശ്യംമുള്ളത് കൊണ്ടാകാം..

ദൂരകുടുതല്‍ ചെറുപ്പത്തില്‍ ആദ്യമായി എനിക്ക് 'മടിയന്‍' എന്ന പേര് സമ്മാനിച്ചു

ആ പേര് ഞാനിന്നും ഒരു ബഹുമതി പോലെ കൊണ്ട് നടക്കുന്നു.,ആ പേരിനു മുന്നില്‍ പലരും പല വാക്കുകള്‍ ചേര്‍ത്ത് ഇപ്പോളും എന്നെ സ്നേഹിക്കാറുണ്ട് ...

കറന്റ്‌ കിട്ടുന്നതിനു മുന്‍പ് മണ്ണെണ്ണ മേടിക്കാന്‍ പറഞ്ഞു വിടാറുള്ള റേഷന്‍ കട,എല്ലാ മാസവും വിവിധ തരത്തില്‍ അസുഖങലുമായി സന്ദര്സിക്കാറുള്ള ഗവ : ആശുപത്രി ,റ്റുഷന്‍ ക്ലാസുകള്‍ ,എവിടെക്കെല്ലാം നല്ല ദൂരമുണ്ടായിരുന്നു..അതില്‍ പ്രധാനം ഗവ : ആശുപത്രിയിലെ ഓ പി ചീട്ടിനും റേഷന്‍ കടയിലെ മണ്ണെണ്ണയ്ക്കുംമുള്ള ക്യു വിനുമായിരുന്നു...
പക്ഷെ അന്നെല്ലാം സമാധാനിച്ചിരുന്നത് അതിനു ശേഷം കഴിയ്ക്കുന്ന ചായയും പഴം പോരിയുമോര്‍തതായിരുന്നു...


പിന്നെ പിന്നെ കോളേജിലേക്ക് ദൂരം കുറവും വീട്ടിലേക്ക് ദൂരം കുടുതലും ആയിത്തുടങ്ങി...വോളിബാള്‍ ഗ്രൌണ്ട് , ക്ലബ്‌ ,ലൈബ്രറി ,അമ്പലം,പാര്‍ട്ടി ഓഫീസ് ,ഇവിടെക്കെല്ലാം കാലത്തിനനുസരിച്ച് ദൂരം കുറഞ്ഞു വന്നു..എങ്കിലും തിരിച്ചു വീട്ടിലേക്ക് നല്ല ദൂരം ഉണ്ടായിരുന്നു... അത് കാരണം എന്നും പതിരാത്രിയ്ക്ക് ശേഷമേ ഞാന്‍ വീട്ടില്‍ എതതിയിരുന്നുളളൂ...

ഇന്ന് എല്ലായിടതേതക്കും ദൂരം കുടുതല്‍ ആണ് ഓഫീസിലേക്ക് ; മുന്‍പ് അന്‍ഞ്ചു (5) മിനിറ്റ്മതിയായിരുന്നു... പക്ഷെ ഇന്നെന്തോ ഞാന്‍ വൈകിയേ ഏതതാറുളളൂ... ഓഫീസില്‍ നിന്ന് തിരിച്ചു റൂമിലേക്ക്‌ ,അതെ 5 മിനിറ്റ് പക്ഷെ ചിലപ്പോള്‍ എതതാറേയില്ല...
എന്തിന് പലപ്പോളും എന്നില്‍ നിന്നും അകന്നു പോകുന്ന മനസ്സിനെ തിരിച്ച് എന്നിലെതിക്കാനുള്ള ദൂരം!
അതാണിന്നെനിക്ക് ഏറ്റവും വലിയ ദൂരം...







|

3 Comments


നല്ല ദൂരം... :)


കാലചക്രത്തിന്റെ തിരിച്ചിലിനു അനുസരിച്ച് ഒരേ സ്ഥലത്തെക്കുള്ള ദുരം തന്നെ നിളം ഏറിയും കുറഞ്ഞും വരും.
കൊള്ളാം മാഷെ.


ചുമ്മാ കുത്തികുറിയ്ക്കുന്നതാണ്...തെറ്റുകള്‍ ഉണ്ടാകും എന്നറിയാം...
അത് കുടി ചൂണ്ടികാണിച്ചാല്‍ സന്തോഷം...
:)

Copyright © 2009 തുള്ളികള്‍ All rights reserved. Theme by Laptop Geek. | Bloggerized by FalconHive.