3

ഒരു വഴിപാടിന്റെ ഓര്മയ്ക്ക്...

Posted by കുട്ടന്‍സ് on 2:38 AM

ഇന്നലെ നാട്ടില്‍ അമ്പലത്തില്‍ ഉത്സവം ആയിരുന്നു...ഉത്സവത്തിന് പോകാന്‍് കഴിയാത്ത വിഷമം മനസ്സില്‍ വച്ച് വിശേഷങ്ങള്‍ അറിയാന്‍ എന്നും വിളികുന്നത് പോലെ രാവിലെ വീട്ടിലെക്കു വിളിച്ചു...തലേന്നു രാത്രിയിലേ നാടകത്തിന്‍റെവിശേഷങ്ങളും ചീട്ടുകളിക്കാരെ പോലീസ് ഓടിച്ചതും ആങ്ങനെ എല്ലാം വിശദമായി അറിഞ്ഞു...ആങ്ങനെ എല്ലാവരുടെ അടുത്ത് നിന്നും എല്ലാ ന്യൂസും അറിഞ്ഞതിനു ശേഷം ഫോണ്‍ അമ്മയുടെ അടുത്തെത്തി...അമ്മ പുലര്‍ച്ചെ ആണ് അമ്പലത്തില്‍ പരിപാടി എല്ലാം കണ്ടതിനു ശേഷം വന്നു കിടന്നത്...എങ്കിലും രാവിലെ തന്നെ വീണ്ടും അമ്പലത്തില്‍ പോകാന്‍ അമ്മ റെഡി ആണ്...ആങ്ങനെ കാര്യങ്ങള്‍ എല്ലാം പറഞ്ഞതിന് ശേഷം അമ്മ എന്‍റെ അടുത്ത് ചോദിച്ചു നിനക്ക് വേണ്ടി എന്താ വഴിപാട്‌ അമ്പലത്തില്‍ കഴികേണ്ടത് എന്ന്...?അമ്പലത്തില്‍് ഉത്സവം പ്രമാണിച്ച് സ്പെഷ്യല്‍ പൂജകള്‍ ഉണ്ട്..അതില്‍ വീട്ടിലെല്ലാവര്കും വേണ്ടി അമ്മ ഓരോരോ വഴിപാടുകള്‍ കഴിയ്കും..'വാവ' എന്നാല്‍ ഇളയ അനിയന്‍ അവനു എക്സാം എളുപ്പം ആകാനും പിന്നെ അസുഖങ്ങള് വരാതിരിക്കനുമുള്ളത് പിന്നെ 'കുഞ്ഞി' എന്‍റെ തൊട്ടു താഴെ ഉള്ളവന്‍ അവനും അസുഖങ്ങള് വരാതിരികാനും പിന്നെ പെട്ടന്ന് ഗവ : ജോലികിട്ടാനും ഉള്ളത് പിന്നെ ഉള്ളത് അച്ഛന്‍ ,അച്ഛന്‍റെ അടുത്ത് അമ്മ ഈ കാര്യങ്ങള്‍ പറയില്ല കാരണം അച്ഛന്‍ ഒരു നിരീശ്വരവാദി ആണ്..എങ്കിലും ഒരികലും അച്ഛന്‍ അമ്മയുടെ അടുത്ത് അമ്പലത്തില്‍ പോകരുത് എന്നും പറഞ്ഞിട്ടില്ല ,അമ്മ പറഞ്ഞ അമ്പലത്തില്‍ എല്ലാം കൊണ്ട് പൊയ്ട്ടും ഉണ്ട്..അതുകൊണ്ട് അമ്മ അച്ഛന്‍റെ അടുത്ത് വഴിപാടിനെ പറ്റി ഒന്നും പറയില്ല...അമ്മ തന്നെ വേണ്ടത് പോലെ ചെയ്യും..ആങ്ങനെ ആണ് അമ്മ എന്‍റെ അടുത്ത് 'നിനക്ക് എന്ത് വഴിപാട്‌ ആണ് നടത്തേണ്ടത് എന്ന് ചോദിച്ചത്...?'അഛന്റയും അമ്മയുടെയും മകനായത്‌ കൊണ്ടയിരിയ്കും ഞാന്‍ ഒരു പകുതി നിരീശ്വവാദിയും പകുതി അമ്മയുടെ കുടെയും ആയത്... അത്കൊണ്ട് തന്നെ അമ്മയുടെ ചോദ്യം എനിക്ക് തമാശയായി തോന്നുകയും ഞാന്‍ അതിനു മറുപിടിയായി 'എനിക്ക് വേണ്ടി ഒന്നും ചെയ്യേണ്ട എല്ലാവര്ക്കും
വേണ്ടി വഴിപാട്‌ നടത്തു..' എന്ന് പറഞ്ഞു...അതിനു മറുപിടിയായി അമ്മ പറഞ്ഞു 'ഓരോരുത്തര്‍ മറ്റുള്ളവര്‍ നന്നായിട്ട് ഞാന്‍ നന്നാവാം എന്ന് പറഞ്ഞാല്‍ ലോകം നന്നാകില്ല..അത് കൊണ്ട് നീ ആദ്യം നന്നാവാന്‍ നോക്ക്' എന്ന്...അമ്മ തമാശ ആയി ആണ് പറഞ്ഞതെകിലും അത് എവിടെ ഒക്കെയോ തട്ടിയോ എന്നൊരു സംശയം...!എന്തായാലും ഇന്നലെ മുതല്‍ ഞാന്‍ നന്നാവാന്‍ തീരുമാനിച്ചു...അമ്മ എനിക്ക് വേണ്ടി എന്ത് വഴിപാട്‌ കഴിച്ചോ എന്തോ?...കാരണം എനിക്ക് എനിക്ക് നല്ല ബുദ്ധി തോന്നിയില്ലേ അത് അമ്മയുടെ വഴിപാടിന്റെ ഫലമായാണോ...!അല്ല ഞാനും ഒരു തികഞ്ഞ ഇശ്വര വിശ്വാസി ആയോ... !!!

എല്ലാം ആ വഴിപാടിന്റെ ഫലം...!!!


|

3 Comments


എന്താ ഉത്സവത്തിന്‍ പോവാതിരുന്നെ...??
ഒരു വര്‍ഷത്തെ ഉത്സവം കണ്ടില്ലെങ്കില്‍ല് ആ വര്‍ഷം തന്നെ നഷ്ട്ടപെട്ട പോലെ തോന്നും!!


അതെ, ഒരു പക്ഷേ എല്ലാം വഴിപാടിന്റെ ഫലമായിരിയ്ക്കാം


ഹാഷിം & ശ്രീ ഞാന്‍ കുതതികുറിയ്കുന്നത് വായിക്കാനും സ്നേഹം അറിയിക്കുന്നതിനും ഒരായിരം നന്ദി..
മാര്‍ച്ച്‌ മാസം അല്ലേ..നല്ല വര്‍ക്ക് ആണ്..അതാ ഉത്സവത്തിന്‌ പോകാന്‍ പറ്റാത്തത്

Copyright © 2009 തുള്ളികള്‍ All rights reserved. Theme by Laptop Geek. | Bloggerized by FalconHive.